
ACADEMY
Home / Admissions

കാലത്തിനനുസൃതമായി പ്രബോധന മേഖലയില്‍ പുതിയ പ്രതിഭകളെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിൻസിയർ ദഅവ കൊളേജ് ഉയിരെടുക്കുന്നത്. തൊഴിലധിഷ്ഠിത മതഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെ തന്നെ പ്രഥമ സംരംഭമാണിത്. മത വിദ്യാഭ്യാസത്തില്‍ മുതവ്വൽ ബിരുദത്തോടൊപ്പം ഭൗതിക മേഖലയില്‍ അംഗീകൃത യൂണിവേഴ്സിറ്റികളുടെ PG യും NCVET സർട്ടിഫിക്കറ്റോടെയുള്ള നൈപുണ്യ വികസന വിദ്യാഭ്യാസവും ലഭ്യമാകും. ഒമ്പതു വർഷ കാലം നീണ്ടു നിൽക്കുന്ന ഇന്റഗ്രേറ്റഡ് കോഴ്സിൽ ഭക്ഷണം, താമസം, പഠനം എന്നിവ തീർത്തും സൗജന്യമാണ്.

ഇംഗ്ലീഷ് സ്ക്കൂളുകൾ പാശ്ചാത്യൻ സംസ്കാരത്തിന്റെ മൊത്തവിതരണക്കാരാവുമ്പോൾ കുഞ്ഞിളം പ്രായത്തിൽ തന്നെ ഖുർആനിന്റെയും സുന്നത്തിന്റെയും മധുരം പാശ്ചാത്യ വിദ്യാഭ്യാസത്തിലൂടെ നൽകുന്ന പ്രത്യേക സംവിധാനമാണ് Cambridge University യുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന Crayon World. അടുത്തും അറിഞ്ഞും അനുഭവിച്ചും പഠിക്കുക എന്നത് Crayon World നെ വ്യത്യസ്തമാക്കുന്നു.

സ്ത്രീകൾക്ക് മൂല്യാധിഷ്ഠിത നിലവാരമുള്ള വിദ്യാഭ്യാസം നൽകി സമൂഹത്തിന് സേവനവും സാമൂഹികവും സാമ്പത്തികവുമായ തുല്യത കൈവരിക്കാൻ സഹായിക്കുക എന്നതാണ് സിൻസിയർ വിമൻസ് കോളേജിന്റെ കാഴ്ചപ്പാട്. +1 മുതൽ ഡിഗ്രി പഠനം വരെ സ്വിദ്ധീഖ മത പഠനത്തോടൊപ്പം നൽകിവരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥിനികൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ സൗകര്യങ്ങൾ ലഭ്യമാണ്.

കേവലം മതപഠനകേന്ദ്രമെന്നതിൽ നിന്ന് വ്യത്യസ്ഥമായി മദ്രസകളെ ജീവിത മികവിന്റെ കേന്ദ്രങ്ങളായാണ് സിൻസിയർ അവതരിപ്പിക്കുന്നത്. മതപഠനത്തിനുമപ്പുറം ജീവിതവും ജീവിത ശൈലികളും പഠിപ്പിക്കുന്നു. ഇന്ന് സിൻസിയറിനു കീഴിൽ പരപ്പനങ്ങാടിയുടെ വിവിധ ഭാഗങ്ങളിലായി അഞ്ച് മദ്രസകളിലായി അഞ്ഞൂറോളം വിദ്യാർഥികൾ പഠിക്കുന്നു.
Fill out our application form to begin your admission process.